സുബി പങ്കുവെച്ച ചിത്രത്തിന് ദ്വയാർത്ഥ ലൈംഗിക ചുവയുള്ള കമൻ്റുമായി ഞരമ്പൻ. പച്ചയ്ക്ക് മറുപടി കൊടുത്തു താരം. വൈറലായി മറുപടി.



തൻറെ സ്വപ്രയത്നം കൊണ്ട് പ്രേക്ഷകർക്കിടയിൽ സ്ഥാനം ഉണ്ടാക്കിയ താരമാണ് സുബി സുരേഷ്. ഇന്ന് മിനിസ്ക്രീനിൽ ആകട്ടെ അതുപോലെ ബിഗ്സ്ക്രീനിൽ ആകട്ടെ സുബി ഒരുപോലെ തിളങ്ങുന്നു. സിനിമാല എന്ന പരിപാടിയിൽ കൂടിയാണ് താരം അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് സ്റ്റേജ് ഷോകളിലും അതുപോലെയുള്ള മറ്റു പരിപാടികളിലും സ്ഥിരം സാന്നിധ്യമായി. അങ്ങനെ പതുക്കെ പതുക്കെ ശ്രദ്ധേയയായി പിന്നീട് ചലച്ചിത്ര മേഖലയിലേക്കും കാലെടുത്തുവെക്കാൻ സുഭിക്ക് കഴിഞ്ഞു.




അതിനിടയിലാണ് സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്ത കുട്ടിപ്പട്ടാളം എന്ന പരിപാടിയിലേക്ക് അവതാരകയായി സുഭി എത്തുന്നത്. തൻറെ നർമ്മത്തിൽ ചാലിച്ച് അവതരണ മികവുകൊണ്ട് ആ പരിപാടി ഒരു വലിയ ഹിറ്റ് ആക്കുവാൻ സുഭിക്ക് കഴിഞ്ഞു. മലയാളികൾക്കിടയിൽ പ്രത്യേകിച്ച് കുടുംബ പ്രേക്ഷകർക്കിടയിൽ ഒരു വലിയ വിഭാഗം ആരാധകർ തന്നെയുണ്ട് ഈ ഷോയ്ക്ക്. സാമൂഹ്യ മാധ്യമങ്ങളിലും വളരെയധികം സജീവമാണ് താരം.



സാമൂഹ്യ മാധ്യമങ്ങളിൽ തൻ്റെ ആരാധകരുമായി വിശേഷം പങ്കിടാൻ സുബി ശ്രദ്ധിക്കാറുണ്ട്. സെലിബ്രിറ്റികളുടെ പ്രത്യേകിച്ച് പെൺകുട്ടികളുടെ പോസ്റ്റുകൾക്ക് കീഴിൽ മോശം കമൻറുകൾ ഇടുന്നത് ഇന്ന് നമ്മുടെ സമൂഹത്തിൽ വളരെ സാധാരണമായ ഒരു പ്രവണതയാണ്. പ്രാചീനകാലത്തെ ചിന്തകളാൽ ജീവിക്കുന്ന, വിവരമില്ലാത്ത ഒരു വലിയ വർഗ്ഗം ഇവിടെ ഉണ്ടെന്നതിനാൽ മോശം കമൻറ് ഇട്ടാലും ഇവരെ പ്രോത്സാഹിപ്പിക്കുക അല്ലാതെ ചോദ്യം ചെയ്യുവാൻ അങ്ങനെ ആരും മെനക്കെടാറില്ല. എങ്ങനെ തിരിഞ്ഞു വന്നാലും അവസാനം പെൺകുട്ടികൾക്കോ സ്ത്രീകൾക്കോ ആയിരിക്കും കുറ്റം. ആരെന്തു വസ്ത്രം ധരിക്കണം, എങ്ങനെ ബിഹേവ് ചെയ്യണം എന്നൊക്കെ ഒരു മീറ്റർ വച്ച് അളന്നു നടക്കലാണ് ഇവരുടെയൊക്കെ ഹോബി. ഇപ്പോഴിതാ തൻറെ പോസ്റ്റിന് താഴെ അസഭ്യം പറഞ്ഞ ഞരമ്പന് താരം നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.




ഒരു ചിത്രം പങ്ക് വച്ച് ഈ സ്ഥലം ഏതെന്ന് പറയാമോ എന്നുമായിരുന്നു അതിന് താരം ക്യാപ്ഷൻ നൽകിയത്. അതിന് ഒരു ഞരമ്പൻ ചോദിച്ച ചോദ്യം നിങ്ങൾ പൊത്തിപ്പിടിച്ച ഈ സ്ഥലത്തിനെ കുറിച്ചാണോ ചോദിച്ചത് എന്നാണ്.ഉമ്മയ്ക്ക് സുഖമല്ലേ എന്നാണ് താരം പച്ചയ്ക്ക് ചോദിച്ചത്. എന്തായാലും ഈ മറുപടി ആണ് ഇപ്പോൾ വൈറൽ ആവുന്നത്.