ലോക്ക്ഡൗണില്‍ കാമുകിയുടെ കട്ടിലിൽ കിടന്ന് ജോലി ചെയ്ത കാമുകന്‍ കോടീശ്വരനായി.


ലോകത്തിൽ പലതരം സമ്പന്നരെ നിങ്ങൾ കണ്ടിട്ടുണ്ടാകും. ചിലർ തങ്ങളുടെ പൂർവ്വികരുടെ പണം കൊണ്ട് സമ്പന്നരാകുമ്പോൾ ചിലർ അവരുടെ അധ്വാനത്തിന്റെ അടിസ്ഥാനത്തിൽ പണം സമ്പാദിക്കുന്നു. ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ഒരു സെൽഫ് മെയ്ഡ് ബില്യണയർ ചർച്ച ചെയ്യപ്പെടുകയാണ്. നേരത്തെ വീഡിയോ കോൺഫറൻസിങ് ആപ്പ് വഴിയാണ് ജോണി പണം സമ്പാദിച്ചത്. ഇപ്പോൾ കാമുകിയുടെ കിടപ്പുമുറിയിൽ കട്ടിലിൽ കിടന്ന് പുതിയ രീതിയിൽ 10 ബില്യൺ രൂപ സമ്പാദിച്ചു. ബ്രിട്ടനിലെ ഏറ്റവും സമ്പന്നനായ യുവാക്കളുടെ കൂട്ടത്തിൽ ജോണി കണക്കാക്കപ്പെടുന്നു. പക്ഷേ അദ്ദേഹത്തിന് ഈ സ്വത്ത് പൂർവ്വികരിൽ നിന്ന് ലഭിച്ചതല്ല. 2020-ൽ ലോക്ക്ഡൗൺ നിലവിൽ വന്നപ്പോൾ വീട്ടിൽ നിന്ന് ചെയ്യാന്‍ സാധിക്കുന്ന ജോലി കണക്കിലെടുത്ത് അദ്ദേഹം ഒരു വീഡിയോ കോൺഫറൻസിംഗ് ആപ്പ് സൃഷ്ടിച്ചു. ഈ ആപ്പ് വഴിയാണ് ഇയാൾ പണം സമ്പാദിച്ചത്.



ഹോപിൻ എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പിന് വേണ്ടിയാണ് ജോണി ആദ്യം പണം നിക്ഷേപിച്ചത്. അതിനുശേഷം ആപ്പ് ഉണ്ടാക്കി ധാരാളം പണം സമ്പാദിച്ചു. മാഞ്ചസ്റ്റർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ ജോണിക്ക് കോവിഡിന് രണ്ട് വർഷം മുമ്പാണ് ഈ ആപ്പിന്റെ ആശയം ലഭിച്ചത്. എന്നാൽ തന്റെ പ്ലാൻ നടപ്പിലാക്കാന്‍ ആവശ്യമായ പണം അവന്റെ പക്കലില്ലയിരുന്നു. 2018-ൽ ലണ്ടനിലെ കാമുകിയുടെ കിടപ്പുമുറിയില്‍ ഇരുന്നു ഈ ആപ്പ് കോഡ് ചെയ്തു. ഈ ആപ്പ് സൂം കോളിന് സമാനമാണ്. ഇതിൽ ലൈവ് വീഡിയോ കോളുകൾ ചെയ്യാം. കൂടാതെ വിദൂര നെറ്റ്‌വർക്കിൽ പ്രവർത്തിക്കാൻ ഓർഗനൈസേഷന്റെ ജീവനക്കാർക്ക് ഇത് അവസരം നൽകുന്നു.


ലോഞ്ച് ചെയ്ത് ഒരു വർഷം പിന്നിടുമ്പോൾ 50 ലക്ഷത്തിലധികം ആളുകൾ ഈ ആപ്പ് ഉപയോഗിക്കുന്നു. ഇപ്പോള്‍ അതിന്റെ മൂല്യം 46 കോടി രൂപ കവിഞ്ഞു. അമേരിക്കൻ എക്സ്പ്രസ്, ഹ്യൂലറ്റ് പാക്കാർഡ് എന്നിവയും ഈ ആപ്ലിക്കേഷന്റെ ഉപയോക്താക്കളിൽ ഉൾപ്പെടുന്നു. ഈ ആപ്പ് കാരണം സൺഡേ ടൈംസ് റിച്ച് ലിസ്റ്റിൽ ജോണി നൂറ്റി പതിമൂന്നാം സ്ഥാനത്താണ്. ജോലിയോടുള്ള ജോണിയുടെ ആത്മാർത്ഥതയാണ് അദ്ദേഹത്തിന്റെ വിജയത്തിന് കാരണം. സുഹൃത്തുക്കൾക്ക് താൻ വളരെ ബോറാണെന്ന് അദ്ദേഹം പറഞ്ഞു.


ഇപ്പോഴിതാ ജോണി പെട്ടെന്ന് 10 ബില്യൺ രൂപ സമ്പാദിച്ചിരിക്കുന്നു. കമ്പനിയുടെ ചില ഓഹരികൾ അദ്ദേഹം വിറ്റിട്ടുണ്ട്. ഇതിലൂടെ ഒരുപാട് പണം ജോണി സമ്പാദിച്ചു. ആപ്പിനെക്കുറിച്ച് ജോണി പറയുന്നു. “ഈ ആപ്പ് കാരണം ആളുകൾക്ക് അർത്ഥവത്തായ കണക്ഷനുകൾ ഉണ്ടാക്കാൻ അവസരം ലഭിച്ചു. ആളുകൾക്ക് തത്സമയ ഇവന്റുകൾ നന്നായി ആസ്വദിക്കാൻ കഴിയും. ഭാവിയിൽ ഇത്തരം നിരവധി ഫീച്ചറുകൾ താൻ ഈ ആപ്പിലേക്ക് ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു അതുവഴി ആളുകൾക്ക് ഈ ആപ്പ് ഉപയോഗിക്കാൻ കൂടുതൽ സൗകര്യപ്രദമാകും.”